ഭൂമിശാസ്ത്രം

ചടയമംഗലം ബ്ളോക്കിന്റെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്നതും കുന്നുകളും താഴ്വരകളും നിറഞ്ഞതുമായ ഒരു കാര്ഷിഞകഗ്രാമമാണ് ഇളമാട് പഞ്ചായത്ത്. ഇളമാട് പഞ്ചായത്തിന്റെ വിസ്തീര്ണ്ണംക 30.2 ചതുരശ്രകിലോമീറ്റര്‍ ആണ്. ഈ പഞ്ചായത്തിന്റെ വടക്ക് ഉമ്മന്നൂര്‍ പഞ്ചായത്തും കിഴക്ക് ഇടമുളയ്ക്കല്‍ പഞ്ചായത്തും പടിഞ്ഞാറുഭാഗത്തായി വെളിനല്ലൂര്‍, പൂയപ്പള്ളി, വെളിയം പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. തെക്കുഭാഗത്തായി 2.5 കിലോമീറ്റര്‍ ദൂരത്തില്‍ ഇത്തിക്കരയാറും ഒഴുകുന്നു. കേരളത്തിലെ ഇടനാട് ഭൂപ്രകൃതിവിഭാഗത്തിലാണ് ഇളമാട് പഞ്ചായത്ത് ഉള്പ്പെ ടുന്നത്. ഈ പഞ്ചായത്തിലെ ഏറ്റവും ഉയരംകൂടിയ പ്രദേശത്തിന് സമുദ്രനിരപ്പില്‍ നിന്നും 171 മീറ്ററും ഏറ്റവും ഉയരം കുറഞ്ഞ പ്രദേശത്തിന് സമുദ്രനിരപ്പില്‍ നിന്നും 40 മീറ്ററുമാണ് ഉയരം. ഭൂപ്രകൃതിപരമായി ഇളമാട് പഞ്ചായത്തിന്റെ ഉയര്ന്നപ പ്രദേശം തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന തെരുവിന്ഭാനഗം കുന്നാണ്. ഇതിന്റെ ഉയരം 171 മീറ്റര്‍ വരും. താരതമ്യേന പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറുപ്രദേശത്തും ഉയര്ന്നദ പ്രദേശങ്ങള്‍ കാണപ്പെടുന്നുണ്ട്. പഞ്ചായത്തിന്റെ തെക്കുകിഴക്ക് അതിര്ത്തി്യിലുടെ ഒഴുകുന്ന ഇത്തിക്കരയാറിന്റെഥ തീരപ്രദേശങ്ങളാണ് ഏറ്റവും താഴ്ന്ന പ്രദേശമായി കണ്ടുവരുന്നത്. ഇളമാട് പഞ്ചായത്തിന്റെ ആകെ വിസ്തീര്ണ്ണം് 3002 ഹെക്ടര്‍ ആണ്. ഇത് താഴ്വര, ചരിവുള്ള പ്രദേശം, ഉയര്ന്നറ പ്രദേശം എന്നിങ്ങനെയായി കാണപ്പെടുന്നു. പഞ്ചായത്തിലെ പ്രധാന നാണ്യവിളകള്‍ റബ്ബറും തെങ്ങുമാണ്. മിശ്രിതവിളകളായി വാഴ, മരച്ചീനി, കുരുമുളക്, കവുങ്ങ്, പയര്വിര്ഗ്ഗഴങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്യപ്പെടുന്നുണ്ട്. താഴ്വരകളിലും ചരിവ് കുറഞ്ഞ പ്രദേശങ്ങളിലും വെള്ളം സുലഭമായി ലഭിക്കുമ്പോള്‍ കുത്തനെ ചരിവുളള പ്രദേശങ്ങളിലും ഉയര്ന്നുശകിടക്കുന്ന പ്രദേശങ്ങളിലും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നു. ശരാശരി 2454 മി.മീ. മഴ ലഭിക്കുന്നുണ്ട്. ഭൂപ്രകൃതി അനുസരിച്ച് മൊത്തം ഭൂവിസ്തൃതിയുടെ 90 ശതമാനവും ചരിവുള്ള പ്രദേശങ്ങളാണ്. പഞ്ചായത്തിന്റെ 90 ശതമാനത്തോളം സ്ഥലങ്ങളില്‍ ലാറ്ററൈറ്റ് മണ്ണ് വ്യാപിച്ചുകിടക്കുന്നു. മഴയും വേനലും ഇടവിട്ട് അനുഭവപ്പെടുന്ന മണ്സൂംണ്‍ കാലാവസ്ഥ പ്രദേശങ്ങളിലാണ് ഈ മണ്ണ് കണ്ടുവരുന്നത്. ഈ കാലാവസ്ഥയില്‍ ഏതു ശിലയും അപക്ഷയത്തിന് വിധേയമായി വിഘടിച്ച് കാലക്രമത്തില്‍ ചെമ്മണ്ണ് ആയിമാറുന്നു. തേവന്നൂര്‍, കണ്ണംകോട്, വേങ്ങൂര്‍ എന്നീ പ്രദേശങ്ങളിലെല്ലാം ഈ മണ്ണ് കണ്ടുവരുന്നു. പഞ്ചായത്തിന്റെ നെല്വ്യലുകളില്‍ കാണപ്പെടുന്ന എക്കല്മ ണ്ണില്‍ കളിമണ്ണിന്റെ അംശം കൂടുതലും മണലിന്റെ അംശം കുറവുമാണ്. വര്ഷ‍കാലങ്ങളില്‍ കുന്നിന്മുംകളില്‍ നിന്നും ഒഴുകിവരുന്ന എക്കലും ധാതുലവണങ്ങള്‍ അടങ്ങിയ വെള്ളവും നെല്വആയലുകളില്‍ ശേഖരിക്കുകയും അതിലുളള ധാതുലവണങ്ങളും എക്കലും വയലുകളില്‍ അടിഞ്ഞുകൂടി ഇത്തരം മണ്ണുണ്ടാകുകയും ചെയ്യുന്നു. ഇത്തിക്കരയാറിന്റെ സമീപപ്രദേശത്തും കുളഞ്ഞിതോടിനോട് ചേര്ന്നുയവരുന്ന ഭാഗങ്ങളിലും ഈ മണ്ണ് കാണപ്പെടുന്നു. സതേണ്‍ മിഡ് ലാന്റ് സോണിലാണ് ഇളമാട് പഞ്ചായത്ത് ഉള്പ്പെ്ടുന്നത്. ഈ മേഖലകളില്‍ കാണപ്പെടുന്ന പ്രധാനവിളകള്‍ നെല്ല്, തെങ്ങ്, മരച്ചീനി, കവുങ്ങ് എന്നിവയാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് തെക്കുപടിഞ്ഞാറന്‍ കാലവര്ഷിത്തില്‍ നിന്നാണ്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് എന്നീ മാസങ്ങളില്‍ ശരാശരി പെയ്യുന്ന മഴയുടെ 75 ശതമാനം കിട്ടുന്നു. ശരാശരി ഇവിടെ ലഭിക്കുന്ന മഴ 2524 മില്ലീമീറ്റര്‍ ആണ്. ഇത് സംസ്ഥാനശരാശരിയേക്കാള്‍ 500 മി.മീറ്റര്‍ കുറവാണ്.