ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സ്ഥലനാമചരിത്രം പ്രകൃതിസൌന്ദര്യംകൊണ്ടും ഫലപുഷ്ടികൊണ്ടും സമ്പന്നമായ ഈ പ്രദേശം ഇളയിടത്തുസ്വരൂപം കഴിഞ്ഞാല് രണ്ടാമത്തേത് ഇവിടമാണെന്നുകണ്ട് ഇളയിടത്തുനാടിന്റെ പേരുള്പ്പെടുത്തി ഇളമാട് എന്നുപേര് കൊടുത്തു. ഇളംനാട് മാറി ഇളമാട് ആയതാണെന്ന് പഴമക്കാര് പറയുന്നു. തലചുമടുമായി വരുന്ന ആളുകള്ക്ക് ചുമട് ഇറക്കുവാനും തിരികെ എടുക്കുവാനും ചുമടുതാങ്ങികള് ഉണ്ടായിരുന്നു. കൂടാതെ വിശ്രമിക്കുന്നതിന് വഴിയമ്പലങ്ങളും ഉണ്ടായിരുന്നു. അപ്രകാരമുള്ള ചുമടുതാങ്ങിയും വഴിയമ്പലവും ഇളമാട് അമ്പലംമുക്കില് ഉണ്ടായിരുന്നു. ഇളമാട് ക്ഷേത്രത്തിന് സമീപമുളള വല്ലാരിവീട്ടിലെ ഒരു കാരണവര് 200 വര്ഷങ്ങള്ക്കുമുമ്പ് നിര്മ്മിച്ചതാണ് ഇത്. അപ്രകാരം വചാരി വച്ചുകെട്ടിയ അമ്പലമായതുകൊണ്ടാണ് ആ സ്ഥലത്തിന് വചാരികെട്ടി അമ്പലം എന്നു പേരുണ്ടായത്. അതു ലോപിച്ചാണ് ഇപ്പോഴത്തെ അമ്പലംമുക്കായത്. ആറുകുന്ന് മുറി എന്ന പേരില് അറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്നത്തെ അര്ക്കന്നൂര്....
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 28, 2026
ലഹരിക്കെതിരെ തൂഫാൻ 2.0
കേരള സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റഷീദാബീവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തൂഫാൻ പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ശേഷം ചടങ്ങിൽ...
കൂടുതൽ വായിക്കുക