ലഹരിക്കെതിരെ തൂഫാൻ 2.0
September 28, 2026
കേരള സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റഷീദാബീവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തൂഫാൻ പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ശേഷം ചടങ്ങിൽ സന്നിഹിതരായവർക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് എസ്.ഐ തൂഫാൻ വാരിയേഴ്സിന് ബാഡ്ജ് വിതരണം നടത്തി .ബോധവത്ക്കരണ ക്ലാസിനു ശേഷം ചടയമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. രജനി കെ.ആർ നന്ദി പറഞ്ഞ് ചടങ്ങ് അവസാനിപ്പിച്ചു